ഫാദർ കുര്യാക്കോസ് കാട്ടുത്തറയുടെ മരണം : അസ്വഭാവികതയില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ഫാദർ കുര്യാക്കോസ് കാട്ടുത്തറയുടെ മരണത്തിൽ അസ്വഭാവികതയില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശരീരത്തിലോ ആന്തരിക അവയവങ്ങളിലോ പരിക്കുകളില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ബിഷപ്പ് ഫ്രാങ്കോ ഉൾപ്പെട്ട ബലാത്സംഗ കേസിലെ മുഖ്യസാക്ഷിയായിരുന്നു ഫാദർ. ജയ്ഹിന്ദ് എക്സ്ക്ലൂസീവ്.

ബിഷപ്പ് ഫ്രാങ്കോ ഉൾപ്പെട്ട ബലാത്സംഗ കേസിലെ മുഖ്യസാക്ഷിമൊഴി നൽകിയതിനു പിന്നാലെ മരിച്ച നിലയിൽ കാണപ്പെട്ട ഫാദർ കുര്യാക്കോസിൻറെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. കുര്യാക്കോസിന്റെ മൃതശരീരത്തിൽ ആന്തരികമായോ ബാഹ്യമായോ പരിക്കുകളില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഫാദറിന്റെ മരണകാരാണം തലച്ചോറിലുണ്ടായ രക്തസ്രാവമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിറ്റുണ്ട്. റിപ്പോർട്ട് അടിയന്തരമായി പുറത്ത് വിടണമെന്നാവശ്യപ്പെട്ട് ഫാദറിന്റെ ബന്ധുക്കൾ ആലപ്പുഴ ജില്ല സൂപ്രണ്ടിന് പരാതി നൽകി. യാതൊരുവിധ ഇടപ്പെടലോ, സ്വാധീനമോ പരിശോധന ഫലത്തിൽ ഉണ്ടാവാൻ പാടില്ലെന്നും പരാതിയിൽ പറയുന്നു. പഞ്ചാബിൽ കഴിയുന്ന ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്.

ബലാത്സംഗ പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാദർ കുര്യാക്കോസ് മൊഴി നൽകിയിരുന്നു. ബിഷപ്പിന്റെ അറസ്റ്റിന് പിന്നാലെ രണ്ട് തവണ ജലന്ധറിലെ അദ്ദേഹത്തിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതാണ് മരണം കൊലപാതകമാകാമെന്ന നിഗമനത്തിലേക്ക് ബന്ധുക്കൾ എത്താൻ കാരണമായത്.

https://youtu.be/SzDY1U6HUIY

bishop franco mulakkalFr Kuriakose Kattuthara
Comments (0)
Add Comment