പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : ഭൂമി ഇടപാടുകളുടെ വിവരങ്ങൾ തേടി പൊലീസ് സംഘം ആന്ധ്രയില്‍

Jaihind News Bureau
Friday, September 11, 2020

പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് കേരളത്തിൽ 3 നഗരങ്ങളിൽ കോടികൾ വിലയുളള ആഡംബര ഫ്ലാറ്റുകൾ. ബെൻസ് അടക്കം നിരവധി വാഹനങ്ങളുടെ വിവരങ്ങളും അന്വേഷണ സംഘത്തിനു കിട്ടി. അതേസമയം, ഭൂമി ഇടപാടുകളുടെ വിവരങ്ങൾ തേടി പൊലീസ് സംഘം ആന്ധ്രയിലെത്തി.

തിരുവനന്തപുരം, കൊച്ചി, തൃശൂർ എന്നിവിടങ്ങളാണ് ആഡംബര ഫ്ലാറ്റുകൾ. കൊച്ചിയിലെ ഫ്ലാറ്റിനു മാത്രം 2 കോടി വില വരും. ഇവിടെ ആഡംബര വില്ലയും സ്വന്തമായുണ്ട്. തിരുവനന്തപരത്തും തൃശൂരിലുളള ഫ്ലാറ്റുകൾക്കും കോടികളാണ് ചെലവിട്ടത്. മാനേജിങ് പാട്ണർ പ്രഭ തോമസ്, മക്കളായ റീനു, റേബ എന്നിവരുമായി പൊലീസ് സംഘം ഫ്ലാറ്റുകളിലും വില്ലകളിലും തെളിവെടുത്തു. ഫ്ലാറ്റുകളിൽ ചിലത് തോമസ് ഡിനിയേലിന്‍റെ പേരിലും മറ്റ് ചിലത് മക്കളുടെ പേരിലുമാണ് രജിസ്റ്റർ ചെയ്തിട്ടുളളത്. കഴിഞ്ഞ 4 വർഷത്തിനിലെ 3 ആംഡംബര കാറുകളാണ് ഇവർ വാങ്ങിയത്. ഇതിൽ 2 ബെൻസ് കാറുകളും ഒരു ഓഡിയുമുണ്ട്. കാറുകളിൽ മറ്റൊന്ന് സ്ഥിരം ഡ്രൈവറുടെ പേരിലേക്ക് മാറ്റിയതായി കണ്ടെത്തി. വാഹനങ്ങൾ എവിടെയാണുളളതെന്നതിന്‍റെ പൂർണ്ണ വിവരങ്ങൾ അറിവായിട്ടില്ല. ഇതിൽ ചിലത് പൊലീസ് ക്സറ്റഡിയിലുണ്ട്. മറ്റ് ചിലത് ബന്ധുക്കളുടെയോ അടുപ്പക്കാരുടെയും പക്കലുണ്ട്. ഇവ അടുത്ത ദിവസങ്ങളിൽ കണ്ടെത്തും. അതേസമയം, ഭൂമി ഇടപാടുകളുടെ വിവരങ്ങൾ തേടി തമിഴ്നാട്ടിലെത്തിയ സംഘം പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ആന്ധ്രയിലേക്ക് പോയി. ഇവിടെ നിന്നുളള വിവരങ്ങൾ ശേഖരിച്ച ശേഷം വീണ്ടും തമിഴ്നാട്ടിലെത്തും. ആദ്യ സംഘം കണ്ടെത്തിയ വിവരങ്ങളിൽ കൂടുതൽ വ്യക്തത തേടി മറ്റൊരു സംഘം കൂടി തമിഴ്നാട്ടിൽ എത്തിയിട്ടുണ്ട്.