പോപ്പുലർ ഫിനാന്‍സ് തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിടണം ; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

Jaihind News Bureau
Thursday, September 10, 2020

 

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പോപ്പുലര്‍ ഫിനാന്‍സ് നങ്ങ്യാര്‍കുളങ്ങര  ബ്രാഞ്ചിലെ നിക്ഷേപകര്‍ നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത്  നല്‍കിയത്.

തന്‍റെ നിയോജകമണ്ഡലത്തില്‍ മാത്രം നൂറിലധികം പേര്‍ക്കാണ്  പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിലൂടെ പണം നഷ്ടമായതെന്ന് രമേശ് ചെന്നിത്തല  കത്തില്‍ പറയുന്നു. നിക്ഷേപ തുക തിരിച്ചുകിട്ടുന്നകാര്യത്തില്‍ വലിയ അനിശ്ചിതത്വമാണ് നിലനില്‍ക്കുന്നത്.  പൊലീസ് അന്വേഷണത്തിന്‍റെ  ഫലപ്രാപ്തിയെക്കുറിച്ചും ഇവര്‍ക്ക് ആശങ്കയുണ്ട്. നിക്ഷേപ തുക എത്രയും വേഗം ഇവര്‍ക്ക് തിരികെ ലഭിക്കാന്‍ സി.ബി.ഐ  പോലുള്ള കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമായതിനാലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.