മാതൃകയായി പൂഴിക്കുന്നിലെ കോൺഗ്രസ്; പഠനോത്സവം ഇന്ന്

സമൂഹത്തിന് മാതൃകയാകുകയാണ് പൂഴിക്കുന്നിലെ കോണ്‍ഗ്രസ് . ഇന്ന് വൈകുന്നേരം പൂഴിക്കുന്ന് ജംഗ്ഷനിൽ നടക്കുന്ന പഠനോത്സവത്തിൽ പ്രദേശത്തെ സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും. പത്താം ക്ലാസിലും പ്ലസ് ടൂവിലും ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കും. ഈ അദ്ധ്യായന വർഷം 15 വിദ്യാർഥികളുടെ മുഴുവൻ പഠനചെലവും പൂഴിക്കുന്നിലെ കോൺഗ്രസുകാർ ഏറ്റെടുക്കുകയാണ്. അതിന്‍റെ ആദ്യപടിയായി 5 വിദ്യാർഥികളുടെ പഠനചെലവിന്‍റെ ഉദ്ഘാടനവും ഇന്ന് നടക്കും. നേമം മണ്ഡലത്തിന്റെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് കോൺഗ്രസിന്‍റെ ജില്ല – മണ്ഡലം നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

ദേശീയ പ്രസ്ഥാനത്തിനൊപ്പം എന്നും ചേർന്നു നിന്ന നാടാണ് നേമം മണ്ഡലത്തിലെ പൂഴിക്കുന്ന് പ്രദേശം. പൂഴിക്കുന്നിന്‍റെ കമ്പപ്പെരുമയും ആശാന്മാരും ഓണപ്പൂക്കളുവുമെല്ലാം പ്രസിദ്ധമാണ്. നേമം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും തദേശ സ്വയംഭരണസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിലും കാവി പുതച്ചപ്പോഴും പൂഴിക്കുന്നുകാർ കോൺഗ്രസിനൊപ്പം അടിയുറച്ച് നിന്നു.ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ആറ് ലോക്സഭ മണ്ഡലങ്ങൾ തരൂരിന് ലീഡ് കൊടുത്തപ്പോഴും നേമം നിയോജക മണ്ഡലത്തിൽ ബിജെപിയാണ് ലീഡ് ചെയ്തത്.

പക്ഷേ, നേമം മണ്ഡലവും പൂഴിക്കുന്നും തരൂരിന് നൽകിയത് വമ്പൻ ലീഡ്. നേമം വാർഡിൽപ്പെടുന്ന 118, 119, 120 ബൂത്തുകൾ പൂഴിക്കുന്ന് പ്രദേശത്തിന്‍റെ പരിധിയിലാണ് വരുന്നത്.നാട്ടിലെ 3 ബൂത്തുകളുടെ ഒറ്റക്കൊയുള്ള പ്രവർത്തനത്തിന് 15 വർഷം മുമ്പ് കോൺഗ്രസ് പ്രവർത്തകർ മൂന്ന് ബൂത്തുകൾ ചേർത്ത് ഒരു യൂണിറ്റുണ്ടാക്കി. എല്ലാ ഞായറാഴ്ച്ചയും കൃത്യമായി യോഗം ചേരുകയും സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നത് യൂണിറ്റ് കമ്മിറ്റി കാലാകാലങ്ങളായി തുടർന്ന് വരുന്നു.

രക്തദാനം, ശുചീകരണ പ്രവർത്തനങ്ങൾ, പൊതിച്ചോറ് വിതരണം, നിർദ്ധനരായ പാർട്ടി പ്രവർത്തകരെ സഹായിക്കൽ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ 15 വർഷമായി നടക്കുന്നുണ്ട്.സി.എസ് രതീഷ്, സതീന്ദ്രൻ നാടാർ, പ്രദീപ്, ശരത്, ശരത്ചന്ദ്രൻ, ജിബു, പൂഴിക്കുന്ന് രവി തുടങ്ങി ഇരുപതോളം പേർ തങ്ങളുടെ വരുമാനത്തിന്‍റെ ഒരു വിഹിതം മാറ്റിവെച്ചാണ് യൂണിറ്റ് കമ്മിറ്റിക്കായി അക്ഷീണം പ്രയത്നിക്കുന്നത്.

local newsDCCthiruvananthapuram congressthiruvananthapuram DCCpoozhikkunnuthiruvananthapuram local news
Comments (0)
Add Comment