‘ബഫർ സോണിന്‍റെ പേരില്‍ പാവപ്പെട്ട കർഷകരെ കുടിയിറക്കാന്‍ അനുവദിക്കില്ല’; കെ സുധാകരന്‍ എംപി

 

കണ്ണൂർ: പാവപ്പെട്ട കർഷകരെ കുടിയിറക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്‍റഅ കെ സുധാകരൻ എംപി. ജീവൻ നൽകിയും ജനങ്ങളെ സംരക്ഷിക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കി. ബഫർ സോണിന്‍റെ പേരിൽ മലയോര കർഷകരെ കുടിയിറക്കാനുള്ള ശ്രമത്തിനെതിരെ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഉപവാസ സമരത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിസിസി പ്രസിഡന്‍റ് അഡ്വ. മാർട്ടിൻ ജോർജിന്‍റെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരത്തിൽ അഡ്വ.സണ്ണി ജോസഫ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, കണ്ണൂർ മേയർ ടി.ഒ മോഹനൻ, ചന്ദ്രൻ തില്ലങ്കേരി, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി, വിവിധ കെപിസിസി, ഡിസിസി, പോഷക സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Comments (0)
Add Comment