പി.സി. ജോര്‍ജിനെ കൂകിയോടിച്ച് നാട്ടുകാര്‍; നീ ചന്തയെങ്കില്‍ ഞാന്‍ പത്ത് ചന്തയെന്ന് എം.എല്‍.എ

കോട്ടയം: എല്ലാകാലത്തും സ്വന്തം വാക്പ്രയോഗങ്ങള്‍ കൊണ്ട് കുപ്രസിദ്ധി നേടിയ വ്യക്തിയാണ് പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജ്. മുന്നണികളില്‍ നിന്ന് മുന്നണികളിലേക്ക് ചേക്കേറാന്‍ പാഞ്ഞുനടക്കുന്ന പി.സി. ജോര്‍ജിന് സ്വന്തം നാട്ടിലും അടിപതറുകയാണ്. സ്വന്തം മണ്ഡലത്തിലെ പൊതുപരിപാടിയില്‍ പ്രസംഗിക്കുമ്പോള്‍ നാട്ടുകാര്‍ കൂകിയോടിച്ച സംഭവമാണ് അവസാനത്തേത്. ഉദ്ഘാടകനായ പി.സി. ജോര്‍ജ് പ്രസംഗിക്കുമ്പോഴാണ് സദസ്സിലുണ്ടായിരുന്നവര്‍ പി.സി. ജോര്‍ജിനെതിരെ കൂകല്‍ ആരംഭിച്ചത്.  അതിന് പി.സി. ജോര്‍ജിന്റെ സഭ്യേതര മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ വൈറല്‍ വീഡിയോ. വീഡിയോ കാണാം:

പരിപാടിയില്‍ പ്രസംഗിക്കവെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ കൂകിത്തുടങ്ങിയത്. ഇതോടെ നിയന്ത്രണംവിട്ട പി.സി. ജോര്‍ജ് തന്റെ തനത് ശൈലിയില്‍ തന്നെ മറുപടി പറഞ്ഞു.
‘ഈ നാട്ടില്‍ ജനിച്ചവനാ ഞാന്‍, ഈ കവലയില്‍ വളര്‍ന്നവനാ ഞാന്‍. നീ ചന്തയാണെങ്കില്‍ നിന്നെക്കാള്‍ കൂടിയ ചന്തയാണ് ഞാന്‍.. അങ്ങനെ പേടിച്ചുപോകുന്നവനല്ല ഞാന്‍’ പി.സി. ജോര്‍ജിന്റെ ദേഷ്യം അങ്ങനെ തുടര്‍ന്നു…

 

PC Georgegeorgepoonjaar
Comments (0)
Add Comment