മകര പൊങ്കല്‍: ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി

Jaihind Webdesk
Thursday, January 13, 2022

തിരുവനന്തപുരം : സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് സർക്കാർ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മകര പൊങ്കൽ പ്രമാണിച്ചാണ് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്ന് സർക്കാർ അറിയിച്ചു.

തമിഴ്നാട്ടിൽ നാളെയാണ് മകരപ്പൊങ്കലിന് അവധി നൽകിയതെങ്കിലും കേരളം മറ്റന്നാളത്തേക്കായിരുന്നു അവധി പ്രഖ്യാപിച്ചത്. എന്നാൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ കേരളത്തിന് കത്തയച്ചതോടെയാണ് സംസ്ഥാനവും അവധി നാളത്തേക്ക് മാറ്റിയത്.