തെരഞ്ഞെടുപ്പിന് പോളിംഗ് ഉദ്യോഗസ്ഥന്‍ വീട്ടില്‍ ഉറക്കത്തില്‍ : നടപടിക്ക് നിർദേശം

Jaihind Webdesk
Tuesday, April 6, 2021

 

ആലപ്പുഴ : തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥന്‍ ബൂത്തിലെത്താതെ വീട്ടില്‍ കിടന്നുറങ്ങിയ സംഭവത്തില്‍ നടപടിക്ക് നിർദ്ദേശം. കുട്ടനാട് തലവടി 130-ാം ബൂത്തിലെ പോളിംഗ് ഓഫീസർ ജോജോ അലക്‌സാണ് ജോലിക്ക്‌ ഹാജരാകാതെ വീട്ടിൽ കിടന്നുറങ്ങിയത്.

പോളിംഗ് ഓഫീസറെ ഡ്യൂട്ടിക്ക് കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വീട്ടില്‍ കണ്ടെത്തിയത്. ഇയാൾക്ക് പകരം റിസർവ് ഉദ്യോഗസ്ഥനെ വെച്ച് പോളിംഗ് തുടരുന്നു.