തദ്ദേശതെരഞ്ഞെടുപ്പ് : രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് : പോളിംഗ് പുരോഗമിക്കുന്നു

Jaihind News Bureau
Thursday, December 10, 2020

തദ്ദേശതെരഞ്ഞടുപ്പ് രണ്ടാം ഘട്ട വോട്ടിങ്ങ് ആരംഭിച്ചു. കോട്ടയം, എറണാകുളം, തൃശ്ശുർ, പാലക്കാട്, വയനാട് ജില്ലകളിൽ 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കുള്ള വോട്ടെടുപ്പ് ആണ് ഇന്ന് നടക്കുന്നത്. 28151 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.

ആകെ 97,57,208 വോട്ടർമാർ ഇന്ന് പോളിങ്ങ് ബുത്തുകളിലെത്തും. സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് കളമശ്ശേരി മുനിസിപ്പാലിറ്റിയിലെയും തൃശ്ശൂർ കോർപ്പറേഷനിലെയും ഓരോ വാർഡുകളിൽ തെരഞ്ഞെടുപ്പ് മാറ്റി വെച്ചിട്ടുണ്ട്. 473 പ്രശ്‌ന സാധ്യത ബൂത്തുകളിൽ വെബ്കാസ്റ്റിങ്ങ് ഏർപ്പെടുത്തിയട്ടുണ്ട്. ഇന്നലെ ഉച്ച കഴിഞ്ഞ് കൊവിഡ് സ്ഥിരികരിച്ചവർക്കോ ക്വാറന്‍റൈനിൽ ആയവർക്കോ പിപിഇ കിറ്റ് ധരിച്ച് ഇന്ന് വൈകിട്ട് 6നകം ബൂത്തിലെത്തി വോട്ട് ചെയ്യാം.