ചിന്തന്‍ ശിവിറിലെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ രാഷ്ട്രീയകാര്യ സമിതി; 2024 നായി കോണ്‍ഗ്രസിന് ദൗത്യസേന

Jaihind Webdesk
Tuesday, May 24, 2022

 

ന്യൂഡല്‍ഹി: ചിന്തന്‍ ശിവിരിലെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ദേശീയ തലത്തിൽ രാഷ്ട്രീയകാര്യ സമിതിക്ക് കോൺഗ്രസ് രൂപം നൽകി. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സമിതിയിൽ രാഹുൽ ഗാന്ധിയും കെ.സി വേണുഗോപാലും ഗുലാം നബി ആസാദും ആനന്ദ് ശർമ്മയും. 2024 ലേക്കുള്ള പ്രത്യേക ദൗത്യസേനയിൽ പ്രിയങ്കാ ഗാന്ധിയും അംഗമാകും. ഓരോ അംഗത്തിനും പ്രത്യേക ചുമതല നൽകി. ഭാരത് ജോഡോ യാത്രയ്ക്കായുള്ള സമിതിയിൽ ശശി തരൂർ എംപിയും.

 

രാഷ്ട്രീയകാര്യ സമിതി

1. രാഹുൽ ഗാന്ധി

2. കെ.സി വേണുഗോപാൽ

3. ഗുലാം നബി ആസാദ്

4. അംബികാ സോണി

5. ദിഗ്‌വിജയ സിംഗ്

6. ആനന്ദ് ശർമ്മ

7. മല്ലികാർജുൻ ഖാർഗെ

8. ജിതേന്ദ്ര സിംഗ്

 

2024 ദൗത്യസേന

1. പി ചിദംബരം

2. പ്രിയങ്കാ ഗാന്ധി

3. കെ.സി വേണുഗോപാൽ

4. ജയ്‌റാം രമേശ്

5. അജയ് മാക്കൻ

6.മുകുൾ വാസ്‌നിക്

7. രൺദീപ് സിംഗ് സുർജേവാല

8. സുനിൽ കാനുഗോളു

 

ഭാരത് ജോഡോ യാത്ര ഏകോപന സമിതി

1. പി ചിദംബരം

2. സച്ചിൻ പൈലറ്റ്

3. ശശി തരൂർ

4. രൺവീത് സിംഗ് ബിട്ടു

5. കെ.ജെ ജോർജ്

6. ജോതി മണി

7. പ്രദ്യുത് ബൊർദോലോ

8. ജിതു പട്‌വാരി

9. സലീം അഹമ്മദ്‌