തിരുവനന്തപുരം : തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് പൊലീസുകാരന്‍ മരിച്ചു. വര്‍ക്കല സ്റ്റേഷനിലെ അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ സാജനാണ് മരിച്ചത്. 56 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു മരണം. അടുത്തമാസം സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കുകയായിരുന്നു. വര്‍ക്കല പൊലീസ് സ്റ്റേഷനില്‍ പല കാലങ്ങളിലായി 14 വര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.