വാഴപ്പിണ്ടി പാഴ്‌സലായി സ്വീകരിക്കരുതെന്ന് പോലീസ്; യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ മറികടക്കാന്‍ സര്‍ക്കാര്‍

Jaihind Webdesk
Saturday, February 23, 2019

സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയം കേരളത്തെ ചോരപ്പുഴയാക്കുമ്പോഴും പ്രതികരിക്കാത്ത സാംസ്‌കാരിക നായകര്‍ക്കെതിരെയുള്ള പ്രതിഷേധത്തെ മറികടക്കാന്‍ സര്‍ക്കാര്‍. വാഴപ്പിണ്ടി പാഴ്സലായി സ്വീകരിക്കരുതെന്ന നിര്‍ദ്ദേശം സ്പീഡ് പോസ്റ്റിന് പൊലീസും ഭക്ഷ്യവകുപ്പും നല്‍കിക്കഴിഞ്ഞു. സാസ്‌കാരിക പ്രവര്‍ത്തകര്‍ക്കും മുഖ്യമന്ത്രിക്കും വാഴപ്പിണ്ടി അയച്ചു നല്‍കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്നാണ് പൊലീസും ഭക്ഷ്യവകുപ്പും നിര്‍ദേശം നല്‍കിയത്.

പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്രൂരമായി കൊല്ലപ്പെട്ടിട്ടും സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ഒന്നും സംസാരിക്കുന്നില്ല എന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് വാഴപ്പിണ്ടി സമരം ആരംഭിച്ചത്.