മുഖ്യമന്ത്രിയുടെ രാജി : യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസ് മാർച്ചില്‍ പൊലീസ് അതിക്രമം ; ജലപീരങ്കി | VIDEO

Jaihind News Bureau
Thursday, October 29, 2020

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും വ്യാപകപ്രതിഷേധം. ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ്‌ നടത്തിയ മാർച്ചിനു നേരെ പൊലീസ് അത്രിക്രമം. പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു പ്രതിഷേധം.  ജലപീരങ്കിയില്‍ മലിനജലം ഉപയോഗിച്ചെന്നാരോപിച്ച് പ്രവർത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടർന്ന് പ്രവർത്തകർ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.