നെയ്യാറ്റിന്‍കര കൊലപാതകക്കേസ് അട്ടിമറിക്കാന്‍ ശ്രമം; രമേശ് ചെന്നിത്തല

നെയ്യാറ്റിന്‍കരയില്‍ യുവാവിന്‍റെ കൊലപാതകത്തില്‍ പ്രതിയായ സി.വൈ.എസ്.പിയുടെ അറസ്റ്റ് വൈകിപ്പിക്കാനും കേസ് അട്ടിമറിക്കാനുമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സാധാരണ പ്രതിയെക്കുറിച്ച് ധാരണയില്ലാതെ തെളിയിക്കാൻ സാധിക്കാതെ കേസ് നീണ്ടുപോകുമ്പോഴാണ് കേസ് മറ്റ്ഏജൻസിക്ക് കൈമാറുന്നത്. ഇവിടെ പ്രതി ഡി.വൈ.എസ്.പി ആണെന്ന കാര്യം വ്യക്തമാണ്. കേസില്‍ അറസ്റ്റ് മാത്രമാണ് നടക്കാനുള്ളത്. ഇത് ഒഴിവാക്കാനും നാടപടികൾ വൈകിപ്പിച്ച് പ്രതിയെ രക്ഷിക്കാനുമുള്ള കള്ളകളിയാണ് ഇപ്പോൾ നടക്കുന്നത്.

പോലീസ് പ്രതിയായ കേസ് പോലീസ് തന്നെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഇതിനു പിന്നിൽ ഉന്നത പോലിസ് ഉദ്യോഗസ്ഥരും സി.പി.എം നേതൃത്വവുമാണെന്ന കാര്യം വ്യക്തമാണ്. കാലതാമസം വരുത്തി ഡി.വൈ.എസ്.പിയെ രക്ഷിക്കാനാണ് ശ്രമമെങ്കിൽ അതിനെ ശക്തമായി നേരിടും. ഇതിനിടയിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് പകരം പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ചികിത്സ വൈകിപ്പിച്ച സംഭവം അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Ramesh Chennithalaneyyattinkara murdersanalkumar
Comments (0)
Add Comment