അജ്ഞാത ഡ്രോൺ : കർശന നടപടികൾക്കൊരുങ്ങി പോലീസ്

Jaihind Webdesk
Wednesday, March 27, 2019


തലസ്ഥാനത്ത് നിന്ന് അജ്ഞാത ഡ്രോൺ കണ്ടെത്തിയതിനെ തുടർന്ന് കർശന നടപടികൾക്കൊരുങ്ങി പോലീസ്. തലസ്ഥാനത്തെ മിക്ക ഡ്രോണുകൾക്കും ഡയറക്ടർ ഓഫ് സിവിൽ ഏവിയേഷൻറെ അനുമതിയില്ലെന്ന് പൊലീസ് കണ്ടെത്തി.
രജിസ്‌ട്രേഷൻ ഇല്ലാത്ത 24 ഡ്രോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു.

തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ രാത്രികാലത്ത് ഡ്രോൺ പറത്തുന്നത് ആശങ്ക ഉയർത്തിയതോടെയാണ് പൊലീസ് നടപടി ആരംഭിച്ചത്. ഓപ്പറേഷൻ ഉഡാൻ തുടങ്ങിയതിൻറെ അടിസ്ഥാനത്തിൽ ഡ്രോൺ കൈവശമുള്ളവരോട് ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഡ്രോണുമായി ഉടമകൾ വിവിധ പൊലീസ് സ്റ്റേഷനുകളിലെത്തി. ഇങ്ങനെ ഹാജരാക്കിയ 24 ഡ്രോണുകൾക്ക് രജിസ്‌ട്രേഷനില്ലെന്നും 9 ഡ്രോണുകൾക്ക് മാത്രമേ അനുമതിയുള്ളൂവെന്നും സിറ്റി പൊലീസ് കമ്മീഷണർ സഞ്ചയ് കുമാർഗുരുഡിൻ പറഞ്ഞു.

250 ഗ്രാമിന് മുകളിലുള്ള ഡ്രോണുകൾക്കും ഓപ്പറേറ്റർമാർക്കും ഡിജിസിഎയുടെ രജിസ്ട്രേഷൻ വേണമെന്നാണ് ചട്ടം. പക്ഷെ ഡിജിസിഎയുടെ സൈറ്റിൽ ഡ്രോണുകൾ രജിസ്റ്റർ ചെയ്യാനാവുന്നില്ലെന്നാണ് ഉടമകൾ പൊലീസിനോട് പറഞ്ഞ വിശദീകരണം . ഇക്കാര്യം പരിശോധിച്ചുവരുകയാണെന്ന് പൊലീസ് പറയുന്നു. പക്ഷെ നിയന്ത്രമേഖലകളിലും ജനവാസമുള്ള സ്ഥലങ്ങളിലും ഡോൺ പറത്തുന്നിന് മുമ്പ് പൊലീസ് അനുമതി നിർബന്ധമാക്കിയിട്ടുണ്ട്.
തീരദേശ മേഖലയിലും പൊലീസ് ആസ്ഥാനത്തും ഡ്രോൺ പറത്തിയ സംഭവത്തിൽ പൊലീസ് രണ്ട് കേസെടുത്തിട്ടുണ്ട്.

teevandi enkile ennodu para