ലോക് ഡൗൺ ലംഘിക്കുന്നവർക്കെതിരെ ഇന്നു മുതൽ കർശന നടപടി; നിയമ ലംഘകർക്കെതിരെ പുതിയ പകർച്ചവ്യാധി നിയമ ഓർഡിനൻസ് വഴിയുള്ള കുറ്റങ്ങള്‍ ചുമത്തും

Jaihind News Bureau
Thursday, April 2, 2020

ലോക് ഡൗൺ ലംഘിക്കുന്നവർക്കെതിരെ ഇന്നു മുതൽ കർശന നടപടി പോലിസ് സ്വീകരിക്കും ഇന്നു മുതൽ നിയമ ലംഘകർക്കെതിരെ ചുമത്തുക പുതിയ പകർച്ചവ്യാധി നിയമ ഓർഡിനൻസ് വഴിയുള്ള കുറ്റങ്ങളാകും.

കോവി ഡ് 19 മരണം നടന്ന തിരുവനന്തപുരത്തേ പോത്തൻകോട് ഗ്രാമം ആശങ്കയുടെ മുൾമുനയിൽ തന്നെയാണിപ്പോഴും . ഇവിടെ വിദേശത്ത് നിന്ന് വന്ന ഒരാൾക്ക് കൂടി രോഗം സ്ഥിരികരിച്ചതോടെ കടുത്ത ജാഗ്രതയിലാണിമേഖല. മരിച്ച അബ്ദുൽ അസീസ് പങ്കെടുത്ത സ്കൂൾ പിടി എ മീറ്റിങ്ങിലും ജുമാ നമസ്ക്കാരത്തിലും പങ്കെടുത്തവരുടെ സാമ്പിളുകൾ പരിശോധനക്കയച്ചു. ഇദ്ദേഹവുമായിനേരിട്ട് ബന്ധപ്പെട്ട വരെ കണ്ടെത്തുവാനുള്ള ശ്രമങ്ങൾ ഊർജിതമായി ഈ മേഖലയിൽ നടക്കുകയാണ് ഈ മേഖലയിലെ മുഴുവൻ പേരുംനിരീക്ഷണ ത്തിലാണിപ്പോൾ. പോത്തൻകോടും സമീപപ്രദേശങ്ങളും സമ്പൂർണ്ണ ലോക് ഡൗണിലാണിപ്പോൾ.

എറണാകുളം :

ജില്ലയിൽ മൂന്ന് പുതിയ കൊവിഡ് 19 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ജില്ലയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. അതേ സമയം ലോക്ക് ഡൗണിൻ്റെ ഭാഗമായി എറണാകുളത്ത് കർശന പരിശോധനകൾ തുടരുകയാണ്

പുതുതായി രോഗം സ്ഥിരീകരിച്ച രണ്ടു പേർ കോവിഡ് രോഗം മൂലം മരണപ്പെട്ടയാളുടെ അടുത്ത ബന്ധുക്കൾ ആയ 32 വയസ്സുള്ള യുവതിയും, 17 വയസ്സുള്ള യുവാവുമാണ്. എയർപോർട്ട് നിരീക്ഷണവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 41 വയസ്സുള്ള ആരോഗ്യ പ്രവർത്തകനാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെയാൾ. മൂവരും അവരുടെ വീടുകളിൽ നിരീക്ഷണത്തിൽ ആയിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മൂവരെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇന്ന് പുതിയതായി 421 പേരോടാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്. വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 1112 പേരെ നിരീക്ഷണ കാലയളവ് പൂർത്തിയായതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 4590 ആണ്.
ഇന്ന് 7 പേരെ കൂടി കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രികളിൽ ഐസൊലേഷനിലുള്ളവർ 37 ആയി. ഇതിൽ 22 പേർ കളമശ്ശേരി മെഡിക്കൽ കോളേജിലും 5 പേർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും, 2 പേർ ആലുവ ജില്ലാ ആശുപത്രിയിലും, 7 പേർ സ്വകാര്യ ആശുപത്രിയിലും. ഒരാൾ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണ്.

ജില്ലയിൽ ആശുപത്രികളിലും, വീടുകളിലും ആയി നിലവിൽ 4627 ആളുകളാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി ജില്ലയിൽ 32 പേരുടെ സാമ്പിൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇന്നലെ 19 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 16 എണ്ണം നെഗറ്റീവും, 3 എണ്ണം പോസിറ്റീവും ആണ്. ഇനി 88 സാമ്പിളുകളുടെ കൂടി ഫലം ആണ് ലഭിക്കാനുള്ളത്.

ലോക്ക് ഡൗണിനെ തുടർന്ന് നിശ്ചലമായ ജില്ലയിൽ നിലവിൽ 133 കമ്മ്യൂണിറ്റി കിച്ചണുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 98 എണ്ണം പഞ്ചായത്തുകളിലും 35 എണ്ണം നഗരസഭ പ്രദേശത്തുമാണ്. കമ്യൂണിറ്റി കിച്ചൻ വഴി കഴിഞ്ഞ ദിവസം38,845 പേർക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രദേശത്ത് 19,476 പേർക്കും നഗരസഭ പ്രദേശത്ത് 19,099 പേർക്കുമാണ് ഭക്ഷണ കിറ്റുകൾ നൽകിയത്.

അതിഥി തൊഴിലാളികൾക്കിടയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിൻ്റെ ഭാഗമായി അതിഥി തൊഴിലാളികൾ താമസിക്കുന്ന 14 സ്ഥലങ്ങളിൽ ആരോഗ്യ സംഘങ്ങൾ പരിശോധന നടത്തി.എന്നാൽ ആർക്കും കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയില്ല. അതിഥി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ ശക്തമായ നിരീക്ഷണം പോലീസ് തുടരുന്നുണ്ട്. അനാവശ്യമായി ലോക്ക് ഡൗൺ ലംഘിച്ചതിന് ജില്ലയിൽ 98 കേസുകൾ രജിസ്റ്റർ ചെയ്തു.99 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും 78 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

പാലക്കാട്‌ :

ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം ആറായി. മാർച്ച്‌ 20ന് ദുബായിൽ നിന്നെത്തിയ ചാലിശ്ശേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരുമായും സമ്പർക്കത്തിലേർപ്പെടാത്തത് കൊണ്ട് ഇന്നലെ തന്നെ ഇയാളുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്ത് വിട്ടിരുന്നു

കോഴിക്കോട് :

കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്നലെ ആകെ 21,485 പേര്‍ നിരീക്ഷണത്തിലുണ്ട്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 23 പേരാണ് ആകെ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9 പേര്‍ പുതുതായി അഡ്മിറ്റായവരാണ്. ആകെ 268 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 254 എണ്ണത്തിന്റെ ഫലം ലഭിച്ചു. രോഗം സ്ഥിതീകരിച്ച 6 പേരിൽ ഒരാൾക്ക് രോഗം ഭേദമായി. ഇതോടെ അഞ്ച് കോഴിക്കോട് സ്വദേശികളുടെ പോസിറ്റീവ് കേസുകളാണ് ജില്ലയില്‍ അവശേഷിക്കുന്നത്. ഇന്നും ജില്ലയില്‍ പുതിയ പോസിറ്റീവ് കേസുകളില്ല.
ഇനി 14 പേരുടെ പരിശോധന ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

കണ്ണൂർ :

രണ്ട് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജില്ലയിൽ കൊറോണ ബാധിതരുടെ എണ്ണം 49 ആയി. എടയന്നൂര്‍ സ്വദേശിയായ 50കാരനും എരിപുരം സ്വദേശിയായ 36കാരനുമാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്.. കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി എല്ലാവരും പാലിക്കണമെന്ന് ജില്ലാ കളക്ടർ ടി.വി.സുഭാഷ്.

എടയന്നൂര്‍ സ്വദേശിയായ 50കാരനും എരിപുരം സ്വദേശിയായ 36കാരനുമാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്എടയന്നൂര്‍ സ്വദേശി ബെംഗളൂരു വഴിയും എരിപുരം സ്വദേശി കൊച്ചി വഴിയുമാണ് നാട്ടിൽ  എത്തിയത്. ഇരുവരും ആശുപത്രികളില്‍ നിരീക്ഷണത്തിലാണിപ്പോള്‍. ഇതോടെ ജില്ലയിലലെ  കൊറോണ ബാധിതരുടെ എണ്ണം 49 ആയി. ഇവരില്‍ മൂന്നു പേര്‍ തുടര്‍ പരിശോധനകളില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ജില്ലയില്‍ ആകെ 10880 പേരാണ് കോവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍  42 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 14 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 23 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 19 പേര്‍ അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രത്തിലും 10782 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിർദേശം ലംഘിച്ചതിന് കണ്ണുരിൽ ഇന്നലെ 87 കേസുകൾ രജിസ്റ്റർ ചെയ്തു.89 പേർക്കെതിരെ കേസ്സെടുക്കുകയും,58 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ മറുന്നുകൊണ്ടുള്ള ഒരു പ്രവര്‍ത്തനവും ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. കൊറോണയുടെ പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയില്‍ സഹായവുമായി എത്തുന്നവരില്‍ പലരും കൃത്യമായ അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതായി കാണുന്നില്ല. ജീവകാരുണ്യ-സഹായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആളുകള്‍ കൂട്ടമായി വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കുന്നത് അവസാനിപ്പിക്കണം. കൊറോണയുടെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായധനം ഏറ്റുവാങ്ങുന്നതിന് പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് ലോക്ക് ഡൗണിന്റെ ലക്ഷ്യത്തെ തന്നെ പരാജയപ്പെടുത്താന്‍ ഇടവരുത്തും. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും ജില്ലാ കലക്ടര്‍ ടി.വി.സുഭാഷ് അറിയിച്ചു. സംഘടനകളും സ്ഥാപനങ്ങളും സ്വന്തം പേരില്‍ സഹായവിതരണവുമായി രംഗത്തിറങ്ങുന്നത് ഒഴിവാക്കി, തദ്ദേശ സ്ഥാപനങ്ങള്‍ വഴി അവ വിതരണം ചെയ്യാന്‍ തയ്യാറാകണം. സാമൂഹിക അകലം പാലിച്ച് ആളുകള്‍ വീടുകളില്‍ തന്നെ കഴിയുന്ന സ്ഥിതിയുണ്ടായാലേ കൊറോണയുടെ സമൂഹ വ്യാപനം ഫലപ്രദമായി തടയാനാവൂ എന്ന കാര്യം ആരും മറക്കരുതെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

teevandi enkile ennodu para