ശിവരഞ്ജിത്തിനെയും നസീമിനെയും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും

Jaihind Webdesk
Tuesday, July 16, 2019

യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥിയ്ക്ക് നേരെ നടന്ന വധശ്രമ കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം മജിസ്‌ട്രേറ്റ് കോടതി നാലിലാണ് അപേക്ഷ നൽകുക. ആക്രമണത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തുന്നതിനാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്. അതേസമയം ശിവരഞ്ജിത്ത് പിഎസ്‌സിയിൽ നൽകിയ കായിക സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ട് കൻഡോൺമെൻറ് സിഐ അനിൽകുമാർ കത്തു നൽകും. സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന ആരോപണം പരിശോധിക്കാനാണ് കത്ത് നൽകുന്നത്.[yop_poll id=2]