കണ്ണൂർ: പപ്പാഞ്ഞി മാതൃകയിൽ ഗവർണറുടെ കോലം ഉണ്ടാക്കി കത്തിച്ച എസ്എഫ്ഐ നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. പയ്യാമ്പലം ബീച്ചിലായിരുന്നു സംഭവം. കണ്ണൂർ ടൗൺ പോലീസാണ് കേസെടുത്തത്. എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് അനുശ്രീ അടക്കം നാല് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവ് മഹേന്ദ്രൻ, ജില്ലാ സെക്രട്ടറി പി എസ് സഞ്ജീവ്, പ്രസിഡന്റ് വിഷ്ണു പ്രസാദ് എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ച് എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുമാണ് കേസ്.
പുതുവർഷ ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു എസ്എഫ്ഐ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ചത്. ഗവർണർക്കെതിരായ പ്രതിക്ഷേധങ്ങളുടെ തുടർച്ചയാണിതെന്ന് എസ്എഫ്ഐ പ്രതികരിച്ചിരുന്നു. സംസ്ഥാന പ്രസിഡന്റ് അനുശ്രീയാണ് 30 അടി ഉയരമുള്ള ഗവർണറുടെ കോലം കത്തിച്ചത്.