പാലക്കാട്‌ അപകടത്തിൽ മരിച്ച എട്ട് പേരുടെയും സംസ്കാരം ഇന്ന്; ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു

Jaihind Webdesk
Monday, June 10, 2019

പാലക്കാട്‌ തണ്ണിശ്ശേരിയിൽ ലോറിയും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച എട്ട് പേരുടെ മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും. ഇന്നലെ ഉച്ച 2.30 യോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സംഭവത്തിൽ ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു.

തണ്ണിശ്ശേരിയിൽ ലോറിയും ആംബുലൻസും കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടു മരിച്ച എട്ട് പേരുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. ആംബുലൻസ് ഡ്രൈവർ സുധീറിന്‍റെ മൃതദേഹം ഇന്ന് രാവിലെ ഒൻപതിന് നെന്മാറ പോഴുപ്പാറ ആറ്റുവായ് ജുമാമസ്ജിദിലും വാടാനാംകുറുശ്ശി സ്വദേശികളായ സുബൈർ, ഫവാസ്, നാസർ എന്നിവരുടെ പോക്കുംപ്പടി ജുമാമസ്ജിദിലും ഷൊർണുർ സ്വദേശിയായ ഉമ്മർ ഫാറൂഖിന്‍റെ മൃതദേഹം മുള്ളൂർക്കര ജുമാമസ്ജിദിലും ഖബറടക്കം ചെയ്യും.

ഇന്നലെ ഉച്ച രണ്ടരയോടെയാണ് നാടിന് നടുക്കിയ സംഭവം ഉണ്ടായത്. നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരത്തിനിടെ കാർ മറിഞ്ഞു പരിക്കേറ്റവരും വിഷം കഴിച്ച് ചികിത്സയ്ക്ക് പോയ നെന്മാറ സ്വദേശിയും സഹായികളുമാണ് അപകത്തിൽപ്പെട്ടത്. ആംബുലൻസിൽ ഉണ്ടായിരുന്നവരാണ് മരിച്ച എട്ട് പേരും. സംഭവത്തിൽ ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പാലക്കാട്‌ എംപി വി കെ ശ്രീകണ്ഠന്‍റെയും ഷാഫി പറമ്പിൽ എംഎൽഎയുടെയും ഇടപെടൽ മൂലമാണ് ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടം തുടങ്ങിയ നടപടികൾ വേഗത്തിലായത്.