ശബരിമലയില്‍ നടക്കുന്നത് പോലീസ് രാജ്: എന്‍.എസ്.എസ്

Jaihind Webdesk
Sunday, November 18, 2018

ശബരിമലയില്‍ പോലീസ് ഭരണമാണ് നടക്കുന്നതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം മൂലം ഭക്തര്‍ ശബരിമലയിലേക്കെത്താന്‍ മടിക്കുന്നുവെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.

പോലീസ് ശബരിമലയില്‍ നടത്തുന്ന അറസ്റ്റുകള്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. സുപ്രീം കോടതി വിധി തിടുക്കപ്പെട്ട് നടപ്പാക്കാനുള്ള സര്‍ക്കാരിന്‍റെയും ദേവസ്വം ബോര്‍ഡിന്‍റെയും നീക്കമാണ് ശബരിമലയില്‍ യുദ്ധസമാന സാഹചര്യം സൃഷ്ടിക്കുന്നത്.

ഭക്തരെ ഉള്‍പ്പെടെ തടയുന്നതും അറസ്റ്റ് ചെയ്യുന്നതും അംഗീകരിക്കാനാവില്ലെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പ്രസ്താവനയില്‍ തുടര്‍ന്നു.[yop_poll id=2]