സിപിഎം പ്രചരണ സാമഗ്രികൾക്ക് സുരക്ഷ നൽകണമെന്ന് കണ്ണൂർ റേഞ്ച് ഡിഐജിയുടെ വിചിത്രമായ സർക്കലുർ

Jaihind Webdesk
Friday, April 1, 2022

കണ്ണൂർ: സി പി എം പാർട്ടി കോൺഗ്രസിന്‍റെ  പ്രചരണാർത്ഥം വിവിധ ഇടങ്ങളിൽ പൊതു സ്ഥലങ്ങളും, പൊതു ഇടങ്ങളും കയ്യേറി സ്ഥാപിച്ച സ്തൂപങ്ങൾക്കും കൊടിതോരണങ്ങൾക്കും സംരക്ഷണം ഏർപ്പെടുത്താൻ കണ്ണൂർ റേഞ്ച് ഡി ഐ ജി യുടെ വിചിത്ര സർക്കുലർ.പാർട്ടി കോൺഗ്രസിന്‍റെ  ഭാഗമായി സ്ഥാപിച്ച സ്തൂപങ്ങളും കൊടിതോരണങ്ങളും രാത്രിയുടെ മറവിൽ നശിപ്പിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി സർക്കുലർ.

പുതുതായി ഓരോ സ്റ്റേഷൻ പരിധിയിലും ബൈക്ക് പട്രോളിംഗും, പോലീസ് പിക്കറ്റിംഗും കൂടുതൽ വാഹന പരിശോധനയും ഏർപ്പെടുത്താൻ ഉത്തരവ്. രാത്രി കാലങ്ങളിൽ എല്ലാ വാഹനങ്ങളും പരിശോധിക്കാനും കർശന നിർദേശം . പൊതു സ്ഥലങ്ങൾ കയ്യേറി സ്ഥാപിച്ച സ്തൂപങ്ങളും, തോരണങ്ങളും നീക്കം ചെയ്യാതെ അതിന് സംരക്ഷണം നൽകാനാണ് സർക്കുലറെന്ന് വിമർശനം.