യുഡിഎഫ് ഉപരോധത്തിന്‍റെ മറപിടിച്ച് ജനങ്ങളെ വലച്ച് പൊലീസ്

Jaihind News Bureau
Thursday, July 25, 2019

യുഡിഎഫ് ഉപരോധത്തിന്‍റെ മറപിടിച്ച് ജനങ്ങളെ വലച്ച് പൊലീസ്. നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളിലെയും ഗതാഗതം തടഞ്ഞു. കാല്‍നടയാത്രക്കാരെ പോലും കടത്തിവിടാത്ത പൊലീസ് വാഹനങ്ങള്‍ക്കുള്ളില്‍ കര്‍ശന പരിശോധനയാണ് നടത്തുന്നത്.  നഗരത്തില്‍ ഇത് വന്‍ ഗതാഗതക്കുരുക്കിനാണ് വഴിവച്ചിരിക്കുന്നത്.  തിരിച്ചറിയല്‍ കാര്‍ഡ്  പരിശോധിച്ച ശേഷമാണ് ജീവനക്കാരെ കടത്തിവിടുന്നത് .

ജനദ്രോഹ നടപടികളിലൂടെ ജനരോക്ഷം ഉപരോധത്തിനെതിരെ തിരിച്ചുവിടാനുള്ള പൊലീസിന്‍റെ ശ്രമമായാണ് വിലയിരുത്തല്‍.