പ്രതിപക്ഷ നേതാവിനെതിരെ പരസ്യമായ അസഭ്യവർഷവുമായി പൊലീസ് ഉദ്യോഗസ്ഥന്‍ ഫയാസും ഡ്രൈവർ പ്രദീപും | VIDEO

Jaihind News Bureau
Friday, April 24, 2020

സ്പ്രിങ്ക്ളർ അഴിമതിക്കെതിരെ യൂത്ത് കോൺഗ്രസ്സ് നടത്തിയ സമരത്തിൽ പൊലീസിന്‍റെ അക്രമം. ഹരിപ്പാട് നടന്ന സമരത്തിലാണ് പോലീസിന്‍റെ അക്രമണം ഉണ്ടായത്. പൊലീസ് ഉദ്യോഗസ്ഥൻ ഫയാസു ഡ്രൈവർ പ്രതീപ് എന്നിവർ പ്രതിപക്ഷ നേതാവിനെ പരസ്യമായി അസഭ്യം പറഞ്ഞു. ഇത് വീഡിയോയിൽ വ്യക്തമാണ്.

അതേസമയം, സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ സി.ഐക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹരിപ്പാട് സംഭവത്തിൽ സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്.പിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

teevandi enkile ennodu para