ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം കസ്റ്റഡിയിലെടുത്ത് പോലീസ്; വലിയ ടയറുകള്‍ അപ്രത്യക്ഷമായി, വാഹനത്തിന് രൂപമാറ്റം

 

കല്പ്പറ്റ: കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി നിയമലംഘനം നടത്തി വയനാട് പനമരം ടൗണിലൂടെ സഞ്ചരിച്ച വാഹനം പനമരം പോലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ഓടിച്ച വാഹനം മോട്ടോര്‍ വാഹന വകുപ്പിന്‍റെ നിര്‍ദേശപ്രകാരമാണ്   ഇന്‍സ്‌പെക്ടര്‍ വി. സിജിത്തിന്‍റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ വാഹനത്തിലുണ്ടായിരുന്ന വലിയ നാല് ടയറുകളും മറ്റ് എക്‌സ്ട്രാ ഫിറ്റിംഗ്‌സുകളും അഴിച്ചുമാറ്റിയ നിലയിലാണുണ്ടായത്. എന്നാല്‍ ഇളക്കി മാറ്റിയ വാഹനത്തിന്‍റെ റൂഫ് പുനഃസ്ഥാപിച്ചിട്ടില്ല. വാഹനം ആര്‍ടിഒയ്ക്ക് കൈമാറുമെന്ന് പോലീസ് വ്യക്തമാക്കി. നിയമ ലംഘനത്തെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ വാഹനത്തിന് പിഴയീടാക്കുകയും വാഹനം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Comments (0)
Add Comment