സി ഒ ടി നസീർ വധശ്രമകേസിൽ എ എൻ ഷംസീർ എംഎൽഎയുടെ മൊഴി എടുക്കാതെ പൊലീസ്

സി ഒ ടി നസീർ വധശ്രമകേസിൽ എ എൻ ഷംസീർ എംഎൽഎയുടെ മൊഴി എടുക്കാതെ പൊലീസ്. നസീറിനെ അക്രമിക്കാൻ പ്രതികൾ ഗൂഡാലോചന നടത്തിയ ഇന്നോവ കാറും പോലീസ് ഇതുവരെ പിടിച്ചെടുത്തില്ല. എ എൻ ഷംസീർ എംഎൽഎയുടെ സഹോദരന്‍റെ ഉടമസ്ഥതയിലാണ് ഇന്നോവ കാർ.

സി ഒ ടി നസീറിനെ അക്രമിക്കാനുള്ള ഗൂഢാലോചന നടന്നത് എ.എൻ ഷംസീറിന്‍റെ സഹോദരന്‍റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറിലാണെന്ന് കേസ്സിൽ നേരത്തെ പിടിയാലായ പ്രതികളിൽ ഒരാളായ പൊട്ടി സന്തോഷാണ് പോലീസിന് മൊഴി നൽകിയത്. ഒരു മാസങ്ങൾക്ക് മുൻപ് പൊട്ടി സന്തോഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴായിരുന്നു ഈ മൊഴി. തന്നെ അക്രമിച്ചതിന് പിന്നിൽ തലശ്ശേരി എംഎൽഎ എ.എൻ ഷംസീറാണെന്നും അന്വേഷണ ഉദ്യോഗസ്ഥന് നാലാ തവണയും സി.ഒ.ടി നസീർ മൊഴി നൽകിയിരുന്നു. എന്നാൽ നാല് തവണ സിഒടി നസീർ മൊഴി നൽകിട്ടും കേസ്സിൽ എ.എൻ ഷംസീർ എംഎൽഎയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ഇതു വരെ തയ്യാറായിട്ടില്ല. എ.എൻ ഷംസീർ എംഎൽഎ ഉപയോഗിക്കുന്ന കെഎൽ 07 സി ഡി 6887 ഇന്നോവ വാഹനത്തിലാണ് നസീറിനെ അക്രമിക്കാനുള്ള ഗൂഡാലോചന നടന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ഗൂഢാലോചന നടന്ന ഈ വാഹനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നാണ് പോലീസ് പറയുന്നത്. ഇതിന് ഇടയിൽ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലും, കണ്ണൂരിലെ മറ്റു പൊതു പരിപാടികളിലും പങ്കെടുക്കാൻ എ.എൻ ഷംസീർ എംഎൽഎ ഈ ഇന്നോവ കാറിൽ തന്നെയാണ് സഞ്ചരിക്കുന്നത്. ചില പൊതുപരിപാടികളിൽ എംഎൽഎ എന്ന ബോർഡ് വെക്കാതെയാണ് ഇന്നോവ കാറിൽ ഷംസീർ എത്തുന്നത്.

ഷംസീറിന്‍റെ സഹോദരൻ ഷഹീറിന്‍റെ ഉടമസ്ഥതയിലാണ് ഇന്നോവ കാർ. കേസിൽ ഷംസീറിന്‍റെ സഹോദരൻ ഷഹീറിനെയും ഇതുവരെ പോലീസ് ചോദ്യം ചെയ്തിട്ടില്ല.

 

https://youtu.be/unSzQQZgA6w

COT Naseeran shamseer
Comments (0)
Add Comment