വിദ്വേഷ പ്രസംഗം: പി.സി ജോർജ് ഇന്ന് ഹാജരായേക്കും; ജാമ്യം റദ്ദാക്കണമെന്ന പോലീസിന്‍റെ അപേക്ഷയില്‍ വിധി ഇന്ന്

Jaihind Webdesk
Wednesday, May 25, 2022

തിരുവനന്തപുരം:  വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ ചോദ്യം ചെയ്യലിനായി പി.സി ജോർജ് ഇന്ന് ഹാജരായേക്കും. പാലാരിവട്ടം പോലീസിന്‍റെ നോട്ടീസ് പി.സി ജോർജ് കൈപ്പറ്റി. പോലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടും.

അതേസമയം പി.സി ജോർജിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പോലീസിന്‍റെ അപേക്ഷയിൽ ഇന്ന് വിധി പറയും. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലെ പ്രസംഗത്തിനെതിരെയാണ് പോലീസ് കേസെടുത്തത്.

ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്ത പി.സി ജോർജിന് ജാമ്യം ലഭിച്ചിരുന്നു. ഈ ജാമ്യം റദ്ദാക്കണമെന്നാണ് പോലീസിന്‍റെ ആവശ്യം. പി.സി ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നും കൊച്ചിയിൽ വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്തുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. പ്രസംഗം കോടതി നേരിട്ട് പരിശോധിച്ചിരുന്നു.