യൂണിവേഴ്‌സിറ്റി കോളജിലെ പോലീസ് റെയ്ഡ് ആയുധങ്ങള്‍ ഒഴിപ്പിച്ചതിന് ശേഷം: നടക്കുന്നത് എസ്.എഫ്.ഐയെ രക്ഷിക്കാനുള്ള ശ്രമം

Jaihind Webdesk
Tuesday, July 16, 2019

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ അക്രമവുമായി ബന്ധപ്പെട്ട് എസ്എഫ്ഐയെ രക്ഷിക്കാനുള്ള നീക്കങ്ങളാണ് പൊലീസ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റെയ്ഡ് എന്ന പേരില്‍ പൊലീസ് നടത്തുന്നത് പ്രഹസനമാണ്.

യൂണിയന്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങളും മറ്റും മാറ്റിയ ശേഷമാണ് പൊലീസ് റെയ്ഡ് നടത്തിയത്. നാളുകളായി യൂണിവേഴ്സിറ്റി കോളേജ് അക്രമികളുടെ താവളമാണ്. ഒരു വിഭാഗം അധ്യാപകര്‍ എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. വിശ്വാസ്യത വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണം. എസ് എഫ് ഐയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ആക്ഷേപങ്ങള്‍ ഗുരുതരമാണ്. എസ് എഫ് ഐ യെ പിന്‍തുണയ്ക്കുന്ന സര്‍ക്കാര്‍ നിലപാട് മാറ്റണം – രമേശ് ചെന്നിത്തല പറഞ്ഞു.