നവകേരള സദസ്; വേദിക്ക് ചുറ്റുമുള്ള കടകൾ അടച്ചിടാൻ പോലീസ് നിർദ്ദേശം

കോട്ടയം: ഏറ്റുമാനൂരിൽ നവകേരള സദസ് നടക്കുന്ന വേദിക്ക് ചുറ്റുമുള്ള കടകൾ അടച്ചിടാൻ പോലീസ് നിർദ്ദേശം. നാളെ രാവിലെ 6 മുതൽ പരിപാടി തീരും വരെയാണ് അടച്ചിടാന്‍ നിർദേശം നല്‍കിയിരിക്കുന്നത്. കോവിൽ പാടം റോഡ്, പാലാ റോഡ് എന്നിവിടങ്ങളിലെ വ്യാപാരികൾക്കാണ് പോലീസ് നോട്ടീസ് നൽകിയത്. കടകൾ അടച്ചില്ലെങ്കിൽ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾക്ക് കടയുടമകൾ ഉത്തരവാദികളായിരിക്കുമെന്ന് നോട്ടീസിൽ പറയുന്നുണ്ട്. അതേസമയം, ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് നോട്ടീസ് നൽകിയതെന്നാണ് പോലീസിന്‍റെ വിശദീകരണം.

Comments (0)
Add Comment