കാക്കനാട് നിന്നും പിടിച്ചെടുത്തത് മെതഫെറ്റമിന്‍ ; എംഡിഎംഎ ക്ക് സമാനമായ വീര്യമുള്ളത്

Jaihind Webdesk
Friday, October 8, 2021

കൊച്ചി: കാക്കനാട് ലഹരിക്കേസില്‍ പിടിച്ചത്  വീര്യംകൂടിയ ലഹരിമരുന്നായ മെതഫെറ്റമിന്‍ എന്ന് പരിശോധനാഫലം. കാക്കനാട് റീജിയണല്‍ കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലെ മെതഫെറ്റമിനെന്ന് തിരിച്ചറിഞ്ഞത്.

യൂറോപ്പില്‍ നിന്ന് എത്തിച്ചതാണ് ഈ മെതഫെറ്റമിന്‍ എന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. കാക്കനാട്ട് 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയത് വലിയ വാര്‍ത്തയായിരുന്നു. കാക്കനാട്ടെ കെമിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇത് എംഡിഎംഎ അല്ല, മെതഫെറ്റമിന്‍ ആണെന്ന് തിരിച്ചറിഞ്ഞത്.

യൂറോപ്പില്‍ നിര്‍മിച്ച മെതഫെറ്റമിന്‍ ശ്രീലങ്കയില്‍ എത്തിക്കുകയും അവിടെനിന്ന് തമിഴ്‌നാട് വഴി കേരളത്തിലേക്ക് എത്തിക്കുകയായിരുന്നെന്നാണ് അന്വേഷണസംഘം മനസ്സിലാക്കിയിട്ടുള്ളത്.