മർദ്ദനത്തിനു പിന്നാലെ കേസ് ; മാധ്യമപ്രവർത്തകനെതിരെ പ്രതികാര നടപടിയുമായി പൊലീസ്

Jaihind Webdesk
Saturday, July 10, 2021

മലപ്പുറം :  മാധ്യമപ്രവർത്തകന്‍ കെ.പി.എം റിയാസിനെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ പ്രതികാര നടപടിയുമായി ആരോപണ വിധേയനായ തിരൂര്‍ സി.ഐ ടി.പി.ഫര്‍ഷാദ്. കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരില്‍ റിയാസിനെതിരെ കേസെടുത്തു. ക്രൂരമര്‍ദ്ദനത്തിനിരയായ റിയാസ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദനത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതോടെ തിരൂര്‍ സി.ഐക്കെതിരെ വകുപ്പുതല നടപടിക്കുള്ള സാധ്യത മുന്നില്‍ കണ്ടാണ് കേസെടുത്തതെന്നാണ് ആരോപണം.