യൂത്ത് കോൺഗ്രസുക്കാര്‍ക്കു നേരെയുള്ള പോലീസ് മർദ്ദനം അതിക്രൂരം; സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുന്നുവെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്‍ എംഎൽഎ

 

കോട്ടയം: പോലീസുദ്യോഗസ്ഥർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ സർക്കാർ മൗനി ബാവ ആകുന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്‍ എംഎൽഎ. ഈ വിഷയത്തിൽ സർക്കാർ മറുപടി പറയട്ടെയെന്നും, ആരൊക്കെയാണ് പുഴുക്കുത്തുകൾ എന്ന് വ്യക്തമാക്കട്ടെയെന്നും തിരുവഞ്ചൂർ പറഞ്ഞു. ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയുമായി സർക്കാർ മുന്നോട്ടു പോകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസുകാരെ അതിക്രൂരമായാണ് പോലീസ് മർദ്ദിച്ചത്. ഇനി ഇവൻ ജീവിക്കരുത് എന്ന മട്ടിൽ പ്രതികാരം തീർക്കുകയാണ് പോലീസ് എന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി. ജീവൻ രക്ഷാ പരിപാടി എന്ന പേരിൽ ജീവൻ തകർക്കലാണ് നടക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

Comments (0)
Add Comment