പെരിയ : യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ പൊലീസ് നരനായാട്ട് ; നിരവധി പ്രവർത്തകർക്ക് പരിക്ക് | Video

Jaihind News Bureau
Wednesday, September 9, 2020

 

കാസർഗോഡ് : ഹൈക്കോടതി വിധി വന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പെരിയ ഇരട്ടക്കൊലക്കേസ് ഡയറി സി.ബി.ഐക്ക് കൈമാറാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചില്‍ പൊലീസ് നരനായാട്ട്. കാസർഗോഡ് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് നടത്തിയ മാർച്ചിനെതിരെ പൊലീസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും നടത്തി. ലാത്തിച്ചാർജിലും ജലപീരങ്കി പ്രയോഗത്തിലും നിരവധി പ്രവർത്തകർക്ക് ഗുരുതര പരിക്കേറ്റു.

പെരിയ ഇരട്ടക്കൊല കേസ് സി.ബി ഐക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിറങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞെങ്കിലും ഇതുവരെയായി കേസ് ഡയറി ക്രൈം ബ്രാഞ്ച് സി.ബി ഐക്ക് കൈമാറാത്തതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് കാസർഗോഡ് ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. പ്രതിഷേധപ്രകടനം ബാരിക്കേടിന് സമീപത്തുവെച്ച് പൊലീസ് തടഞ്ഞു. ജലപീരങ്കി പ്രയോഗിക്കുകയും തുടർന്ന് ലാത്തി ചാർജ് നടത്തുകയും ചെയ്തു.

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിനെതിരായ പൊലീസ്
നരനായാട്ടില്‍ നിരവധി പ്രവർത്തകർക്ക് ഗുരുതര പരിക്കേറ്റു. തുടർന്ന് പൊലീസ് നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹൈവേയിൽ കുത്തിയിരുന്ന് പ്രതിഷേധം രേഖപെടുത്തി.

teevandi enkile ennodu para