യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസ് : മുഖ്യ പ്രതികളെ കോളേജിലെത്തിച്ചു തെളിവെടുത്തു; കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു

Jaihind News Bureau
Friday, July 19, 2019

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ മുഖ്യ പ്രതികളെ കോളേജിലെത്തിച്ചു തെളിവെടുപ്പ് നടത്തി. യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിനെയും രണ്ടാം പ്രതി നിസാമിനെയുമാണ് കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. അഖിലിനെ കുത്താനുപയോഗിച്ച കത്തി കോളേജിലെ ചവറുകൂനയിൽ നിന്നാണ് കണ്ടെത്തി. മുഖ്യപ്രതി ശിവരഞ്ജിത്താണ് കത്തി പൊലീസിന് കാണിച്ചുകൊടുത്തത്. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടും തെളിവെടുപ്പ് നടത്താത്തത് പ്രതികളെ സംരക്ഷിക്കാനാണെന്ന ശക്തമായ ആക്ഷേപം ഉയർന്നതോടെയാണ് ഇന്ന് പൊലീസ് പ്രതികളുമായി കോളേജിൽ എത്തിയത്.

teevandi enkile ennodu para