പോലീസ് അതിക്രമത്തില്‍ ഷാഫി പറമ്പില്‍ എം.എല്‍.എയ്ക്ക് പരിക്ക്; ചികിത്സ നിഷേധിച്ചു

 

കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പില്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പോലീസ് നരനായാട്ട്. ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് തലയ്ക്ക് പരിക്ക്. പോലീസ് എം.എല്‍.എയുടെ തലയ്ക്ക് ലാത്തികൊണ്ട് അടിക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ആക്രമിച്ചതെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു. മാര്‍ച്ചിനു നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഇതിനു പിന്നാലെയാണ് പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തിയത്. തുടര്‍ന്ന് എം.എല്‍.എയെ ആശുപത്രിയിലെത്തിക്കാതെ പോലീസ് ക്യാമ്പിലേക്ക് മാറ്റി. ഈ വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. സഭ പ്രതിപക്ഷം ബഹിഷ്‌കരിച്ചു.

Comments (0)
Add Comment