ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ്; കെ.സി വേണുഗോപാല്‍ എംപിയെ കയ്യേറ്റം ചെയ്തു

 

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിനെതിരെ പ്രതിഷേധിച്ച നേതാക്കള്‍ക്കെതിരെ പോലീസ് അതിക്രമം.  എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ പോലീസ് കയ്യേറ്റം ചെയ്തു.

കെ.സി വേണുഗോപാല്‍ എംപിയെ പോലീസ് പിടിച്ചുതള്ളുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു.  തുടർന്ന് കസ്റ്റഡിയിലെടുത്ത് തുഗ്ലക് സ്റ്റേഷനിലേക്ക് മാറ്റി. നൂറുകണക്കിന് പ്രവർത്തകരുടെയും നേതാക്കളുടെയും അകമ്പടിയോടെ കാല്‍നടയായിട്ടാണ് രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ ഇഡി ഓഫീസില്‍ എത്തിയത്. പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. പ്രകടനമായി എത്തിയ പ്രവർത്തകരെയും നേതാക്കളെയും പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ഇവരെയും തുഗ്ലക് സ്റ്റേഷനിലേക്ക് മാറ്റി. രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകരെപ്പോലും ഇഡി ഓഫീസിലേക്ക് കടത്തിവിട്ടില്ല.

 

 

മോദി സർക്കാരിന്‍റെ രാഷ്ട്രീയ പ്രതികാരത്തിന്‍റെ ഭാഗമായിട്ടാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസിനെയും നെഹ്റു കുടുംബത്തെയും ആക്രമിക്കുകയാണ് ബിജെപി ചെയ്യുന്നത്.

Comments (0)
Add Comment