പോലീസിന് വീഴ്ച്ച പറ്റി; സി.പി.ഐ നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു

Jaihind Webdesk
Monday, July 29, 2019

കൊച്ചി: എല്‍ദോ എബ്രഹാം എം.എല്‍.എ ഉള്‍പ്പെടെ സി.പി.ഐ നേതാക്കള്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്നു ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. ഐ.ജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ സി.പി.ഐ നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് വ്യാപകമായി മര്‍ദിച്ചു. സംഘര്‍ഷ സാധ്യത ഉണ്ടായിട്ടും മജിസ്റ്റീരിയല്‍ അധികാരമുള്ള ആളെ സ്ഥലത്തക്ക് വിളിച്ചില്ല. മാര്‍ച്ചില്‍ പങ്കെടുത്ത എം.എല്‍.എയ്ക്ക് മര്‍ദനമേല്‍ക്കുന്ന സാഹചര്യം പൊലീസിന് ഒഴിവാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.