വി​വാ​ദ​മാ​യ പൊ​ലീ​സ് ആക്‌ട് ഭേ​ദ​ഗ​തി പ​രി​ഷ്ക​രി​ക്കും

Jaihind News Bureau
Tuesday, November 24, 2020

വി​വാ​ദ​മാ​യ പോ​ലീ​സ് ആക്‌ട് ഭേ​ദ​ഗ​തി പ​രി​ഷ്ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. ഹൈ​ക്കോ​ട​തി​യി​ലാ​ണ് സർക്കാർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഭേ​ദ​ഗ​തി ഉ​ട​ന്‍ ന​ട​പ്പാ​ക്കി​ല്ലെ​ന്നും ഇ​ത​നു​സ​രി​ച്ച്‌ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.
ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍, ആ​ര്‍​എ​സ്പി നേ​താ​വ് ഷി​ബു ബേ​ബി ജോ​ണ്‍ എ​ന്നി​വ​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്ക​വെ​യാ​ണ് ഇ​ക്കാ​ര്യം സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ ബോ​ധി​പ്പി​ച്ച​ത്. സര്‍ക്കാര്‍ നിലപാട് ചീഫ് ജസ്റ്റിസ് മണികുമാര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് രേഖപ്പെടുത്തി.സര്‍ക്കാരിനോട് ഇതുസംബന്ധിച്ച്‌ രേഖമൂലം മറുപടി നല്‍കാനും കോടതി നിര്‍ദേശിച്ചു. കെപിഎ ആക്ടിലെ പുതിയ ഭേദഗതി സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണെന്നാണ് പൊതുതാല്‍പ്പര്യ ഹര്‍ജികളിലെ പ്രധാന വാദം. ഹ​ര്‍​ജി​ക​ളിൽ നാളെ വിശദമായ വാദം കേൾക്കും.