കൊവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെ അതിരൂക്ഷമായി പരിഹസിച്ച് കവി സച്ചിദാനന്ദൻ

കൊവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെ അതിരൂക്ഷമായി പരിഹസിച്ച് കവി സച്ചിദാനന്ദൻ. കൊവിഡ് മഹാമാരിയുടെ പേരിൽ പിണറായി സർക്കാർ ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതിയും മാനസിക സമ്മർദവും സൃഷ്ടിക്കുകയാണെന്നും ഡൽഹിയെ കണ്ട് പഠിക്കേണ്ടതുണ്ടെന്നും കവി സച്ചിദാനന്ദന്‍ പറഞ്ഞു.

രോഗ വ്യാപനം രണ്ട് സ്ഥലങ്ങളിലും ഏതാണ്ട് ഒരുപോലെയാണെങ്കിലും കേരളത്തിലെ ഭരണകൂടം സൃഷ്ടിച്ചപോലുള്ള രോഗഭീതിയും പരിഭ്രാന്തിയും ഡൽഹിയിൽ കാണാനില്ലെന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറയുന്നു. ഇവിടെയും ജനങ്ങൾ കൃത്യമായി മാസ്ക് ധരിക്കുകയും സമൂഹിക അകലം പാലിക്കുകയും ചെയ്യുന്നുണ്ട്. ആവശ്യമുള്ളപ്പോൾ മാത്രമാണ് അവർ പുറത്ത് പോകുന്നത്. മുൻകരുതലും ജാഗ്രതയും പാലിക്കുന്നുണ്ട്. എന്നാൽ പരിഭ്രാന്തി പരത്തി ജനങ്ങളെ മാനസിക സമ്മർദത്തിൽ ആക്കുന്നില്ല. കേരളം ഡല്‍ഹിയില്‍ നിന്ന് ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു

https://www.facebook.com/satchidanandan/posts/10158890926808415

Comments (0)
Add Comment