കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വീകരണമാണ് വയനാട് നല്‍കിയത്. കേരളമൊട്ടാകെ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ആഘോഷിക്കുമ്പോള്‍ പ്രശസ്ത സാഹിത്യകാരി എം. ലീലാവതി ടീച്ചര്‍ അദ്ദേഹത്തിനായ് സമര്‍പ്പിച്ചത് തന്റെ കവിതയാണ്. ഭാരതത്തിന്റെ ധീരനാം പുത്രനു കേരളമുറ്റ പോറ്റമ്മയാവണം എന്ന് തുടങ്ങുന്ന കവിതയാണ് രാഹുല്‍ഗാന്ധിക്ക് സ്വാഗതമോതിയും ആശംസയറിയിച്ചും ലീലാവതി ടീച്ചര്‍ തയ്യാറാക്കിയിരിക്കുന്നത്.
കവിത
ഭാരതത്തിന്റെ ധീരനാം പുത്രന്നു
കേരളമുറ്റ പോറ്റമ്മയാവണം.
പെറ്റമ്മയ്ക്കെഴും സ്നേഹവാത്സല്യങ്ങള്‍
പോറ്റമ്മയ്ക്കുമുണ്ടെന്നു തെളിയണം.
രാഹുല്‍ ഗാന്ധിക്കു പച്ചക്കൊടികളായ് ബാഹുവൃന്ദങ്ങള്‍ നീട്ടും വയനാട്ടില്‍
മാമരങ്ങളെപ്പോലെ മനുഷ്യരും
മാമകമെന്നു സ്വാഗതമോതണം.
ആര്‍ജവത്തിലുമാത്മാര്‍ഥതയിലും
ഊര്‍ജിത യത്ന ശക്തിത്തികവിലും
നൈര്‍മല്യത്തിലും വിശ്വസ്തതയിലും
നിര്‍മ്മമ കര്‍മ സന്നദ്ധതയിലും
ഏതുമൊന്നുമില്ലാത്ത ജനത്തൊടു
ള്ളാതുര സ്നേഹ കാരുണ്യ വായ്പിലും
മാതൃകയായ രാഹുലിന്‍ കൈകള്‍ക്കു
നേതൃത്വത്തികവുണ്ടെന്നറിയണം.
ഓരോ വോട്ടും കൈപ്പത്തിയില്‍ച്ചേരണം
നേരോടേ പിന്നില്‍ നിന്നു തുണയ്ക്കണം
പൊന്‍മകന്നു ജയ ജയ പാടുന്നൊ
രമ്മയായ് വയനാടു വിളങ്ങണം
ജാതിഭേദ, മതഭേദമില്ലാതെ
നീതി തുല്യ മെല്ലാര്‍ക്കും ലഭിക്കുവാന്‍
രാഹുലിന്‍ ബാഹുവീര്യത്തിനും കര്‍മ
ബാഹുല്യത്തിനും വന്‍ ജയമേകണം