പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

 

കോട്ടയം: ഈരാറ്റുപേട്ടയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കൽ സിറാജ് കെ.എം. ആണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ സിറാജിനെ റിമാൻഡ് ചെയ്തു.

 

Comments (0)
Add Comment