പ്രധാനമന്ത്രി ഞായറാഴ്ചയോടെ സമൂഹമാധ്യമങ്ങളോട് വിടപറഞ്ഞേക്കും; വെളിപ്പെടുത്തല്‍ ട്വിറ്റര്‍ പോസ്റ്റിലൂടെ…

Jaihind News Bureau
Monday, March 2, 2020

സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവമായിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അക്കൗണ്ടുകൾ ഉപേക്ഷിക്കാൻ ആലോചിക്കുന്നു. ട്വിറ്ററിലൂടെ പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഈ ഞായറാഴ്ചയോടെ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിക്കാൻ ആലോചിക്കുന്നുവെന്നും. എല്ലാവരെയും വിവരം അറിയിക്കാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പോസ്റ്റ് ചെയ്ത് അരമണിക്കൂറിനുള്ളിൽ തന്നെ ഒട്ടേറെ തവണ റീട്വീറ്റ് ചെയ്യപ്പെടുകയും പതിനായിരത്തോളം പേർ ഇത് ലൈക്ക് ചെയ്യുകയും ചെയ്തു. പിന്നാലെ ട്രോളന്മാരും ഇത് ഏറ്റെടുത്തു കഴിഞ്ഞു.

അതേസമയം പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധിയും രംഗത്തെത്തി. സോഷ്യൽ മീഡിയ അല്ല വിദ്വേഷമാണ് ഉപേക്ഷിക്കേണ്ടതെന്ന് പ്രധാനമന്ത്രിക്ക് മറുപടിയായി രാഹുൽ ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ ട്വീറ്റിന്‍റെ ചിത്രവും അദ്ദേഹം പങ്കുവച്ചു.