‘പിഎം നരേന്ദ്രമോദി’ വീണ്ടും വിവാദകുരുക്കിൽ; അനധികൃതമായി പേര് സിനിമിയിൽ ഉൾപ്പെടുത്തിയതിനെതിരെ ഒരു ഗാനരചയിതാവ് കൂടി

നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന ചിത്രം പിഎം നരേന്ദ്രമോദി വീണ്ടും വിവാദകുരുക്കിൽ.  അനധികൃതമായി തന്‍റെ പേര് സിനിമിയിൽ ഉൾപ്പെടുത്തി എന്നാരോപിച്ച് ഗാനരചയിതാവ് സമീർ അൻജാനും രംഗത്തെത്തി.  നേരത്തെ ഗാനരചയിതാവ് ജാവേദ് അക്തറും ഇതേ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

നരേന്ദ്രമോദിയുടെ ബയോപിക് എന്ന് വിശേഷിപ്പിക്കുന്ന പിഎം നരേന്ദ്രമോദി വിവാദങ്ങളിലൂടെയാണ് കടന്നുപോകുന്നത്. തന്റെ പേര് അനാവശ്യമായി ഉപയോഗിച്ചു എന്ന ആരോപണവുമായി ഗാനരചയിതാവ് സമീർ അഞ്ചാനും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.  ചിത്രത്തിന്‍റെ ക്രെഡിറ്റ് ടൈറ്റിലിൽ പേര് കണ്ടു താൻ അത്ഭുതപ്പെട്ടു. ഒരു പാട്ടു പോലും ചിത്രത്തിനു വേണ്ടി എഴുതിയിട്ടില്ലെന്ന് സമീർ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമയായ പി.എം. നരേന്ദ്ര മോദിക്കെതിരേ ജാവേദ് അക്തറും നേരത്തെ രംഗത്തുവന്നിരുന്നു. ചിത്രത്തിനു വേണ്ടി പാട്ടുകളൊന്നും എഴുതിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതിൽ ഒരു ഗാനം പോലും താൻ എഴുതിയിട്ടില്ല-അക്തർ ട്വീറ്റ് ചെയ്തു.

വിവേക് ഒബ്റോയ് നരേന്ദ്ര മോദിയായി അഭിനയിക്കുന്ന ചിത്രത്തിൽ ഗാനരചയിതാക്കളുടെ കൂട്ടത്തിൽ ജാവേദ് അക്തർ, സെൻസർ ബോർഡ് ചെയർമാൻ പ്രസൂൺ ജോഷി, സമീർ അൻജാൻ, അഭേന്ദ്ര കുമാർ ഉപാധ്യായ, സർദാര, പരി ഇ. രവ്ലാജ് എന്നിവരുടെ പേരുകളാണുള്ളത്.

Comments (0)
Add Comment