മോദി അഞ്ച് വർഷത്തിനൊടുവിൽ മാധ്യമങ്ങളെ കാണാനൊരുങ്ങുന്നു…

Jaihind Webdesk
Thursday, April 25, 2019

അഞ്ച് വർഷത്തെ അധികാര കാലയളവിൽ ഒരിക്കൽ പോലും മാധ്യമങ്ങളെ അഭിമുഖീകരിക്കാത്ത പ്രാധാനമന്ത്രി നരേന്ദ്ര മോദി ഒടുവിൽ മാധ്യമങ്ങളെ കാണാൻ തീരുമാനിച്ചു. വെള്ളിയാഴ്ച വാരാണാസിയിൽ മോദി മാധ്യമപ്രവർത്തകരോട് സംസാരിക്കുമെന്നാണ് അറിയിപ്പ്.

അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വാർത്താസമ്മേളനം വിളിക്കുന്നത്.
മാധ്യമങ്ങളെ അഭിസംബോധന ചെയ്യാൻ മോദിക്ക് ധൈര്യമില്ലെന്നും ചോദ്യങ്ങളെ നേരിടാൻ മോദിക്ക് ഭയമാണെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മോദിയെ നിരന്തരം പരിഹസിച്ചിരുന്നു. ഇതിനു മറുപടിയെന്നോണം ബോളിവുഡ് താരം അക്ഷയ് കുമാറുമായുള്ള മോദിയുടെ സൗഹൃദസംഭാഷണം ബുധനാഴ്ച രാവിലെ പുറത്തുവിട്ടിരുന്നു. അതിനു ശേഷമാണ് മോദി വാർത്താസമ്മേളനം വിളിക്കുന്നുവെന്ന പ്രഖ്യാപനവും വരുന്നത്. എല്ലാ മാധ്യമപ്രവർത്തകരേയും വാർത്താ സമ്മേളനത്തിന് ക്ഷണിക്കുമോ അതോ തെരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങളുമായി മാത്രമാണോ മോദിയുടെ സംവാദം എന്ന കാര്യം വ്യക്തമല്ല.

മോദിയുടെ മാധ്യമങ്ങളെ കാണുമെന്ന വാർത്തയ്ക്ക് പിന്നാലെ സംഭവത്തെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് കോൺഗ്രസ് മോദിയെ പരിഹസിച്ചത്.

 [yop_poll id=2]