പ്രധാനമന്ത്രി ഭീരു ; ഇന്ത്യയുടെ ഭൂമി ചൈനയ്ക്ക് വിട്ടുനല്‍കി ; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Jaihind News Bureau
Friday, February 12, 2021

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ ഭൂമി ചൈനയ്ക്ക് പ്രധാനമന്ത്രി വിട്ടുനല്‍കി. ഫിംഗര്‍ ഫോര്‍ ആണ് ഇന്ത്യയുടെ പോസ്റ്റ് , അത് ഫിംഗര്‍ ത്രീ ആയി മാറ്റി. ഇതെന്തിനെന്ന് പ്രതിരോധമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചൈനയ്ക്ക് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ മോദിക്ക് പേടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയും ത്യാഗവും പാഴാക്കുന്നു. മൂന്ന് സേനാവിഭാഗങ്ങളും ചൈനയെ നേരിടാന്‍ തയാറെന്നും അദ്ദേഹം പറഞ്ഞു.