പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി: കെഎസ്‌യു കാസറഗോഡ് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

 

കാസറഗോഡ്: പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി അവസാനിപ്പിക്കണമെന്ന് ആവശ്യപെട്ട് കെഎസ്‌യു കാസറഗോഡ് ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഇതിനിടയിൽ കെഎസ്‌യു  സംസ്ഥാന സമിതി അംഗം സെറയെ പോലീസ് കസ്റ്റഡിയിൽ എടുത്തതിനെ തുടർന്നും പ്രവർത്തകരും പോലീസും തമ്മിൽ ഏറെ നേരം വാക്കു തർക്കത്തിനു ഇടയാക്കി. പോലീസ് നടപടിക്കെതിരെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഒടുവിൽ സെറയെ പോലീസ് വിട്ടയച്ചത്തോടെയാണ് സമരം അവസാനിപ്പിച്ചു മടങ്ങാൻ പ്രവർത്തകർ തയ്യാറായത്. മാർച്ച്‌ കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് സവാദ് പുത്തൂരിന്‍റെ അധ്യക്ഷതയിൽ ഡിസിസി പ്രസിഡന്‍റെ  പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു.

Comments (0)
Add Comment