നിർബന്ധിത മതപരിവർത്തനം : ‘ഇഷ്ടമുള്ള മതം സ്വീകരിക്കാൻ അവകാശം’ ; ഹർജി സുപ്രീംകോടതി തള്ളി

Jaihind Webdesk
Friday, April 9, 2021

Supreme-Court

ന്യൂ‍ഡൽഹി : നിർബന്ധിത മതപരിവർത്തനം തടയണം എന്നാവശ്യപ്പട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. പ്രായപൂർത്തി ആയ ഒരാൾക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാൻ അവകാശം ഉണ്ട് എന്ന് ജസ്റ്റിസ് റോഹിന്റൺ നരിമാൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇത് ഭരണഘടന നൽകുന്ന അവകാശമാണ്. ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ച് പൊതുതാൽപര്യ ഹർജികൾ നൽകുന്നത് പബ്ലിസിറ്റിക്കു വേണ്ടി ആണെന്നും കോടതി നിരീക്ഷിച്ചു.

ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനികുമാർ ഉപാധ്യായ് ആണ് ഹർജി നൽകിയത്. ഇത്തരം ഹർജികൾ നൽകിയാൽ കനത്ത പിഴ ചുമത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി.