ന്യായവിലയ്ക്ക് കൊവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ ഇപ്പോഴേ പദ്ധതികള്‍ ആവിഷ്കരിക്കണം ; സർക്കാരിന്‍റെ അലംഭാവം ഭയപ്പെടുത്തുന്നുവെന്നും രാഹുല്‍ ഗാന്ധി

 

ന്യൂഡല്‍ഹി : ന്യായ വിലയ്ക്ക് കൊവിഡ് വാക്സിൻ രാജ്യത്ത് നൽകാൻ ഇപ്പോൾ തന്നെ പദ്ധതികൾ ആവിഷ്കരിക്കണം എന്ന് രാഹുൽ ഗാന്ധി. രാജ്യത്തെ കൊവിഡ് വാക്സിന്‍റെ പരീക്ഷണങ്ങൾ മൂന്നാം ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. നിലവിൽ കൊവിഡ് വാക്സിന്‍റെ വിതരണം, അതിന്‍റെ വില തുടങ്ങിയ കാര്യങ്ങളിൽ ഒരു പദ്ധതിയും കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിട്ടില്ല. സർക്കാരിന്‍റെ അലംഭാവം ഭയപ്പെടുത്തുന്നതാണ് എന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

Comments (0)
Add Comment