കേരള കോൺഗ്രസിലേത് ആഭ്യന്തര പ്രശ്‌നങ്ങളെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

Jaihind Webdesk
Tuesday, March 12, 2019

കേരള കോൺഗ്രസിലേത് ആഭ്യന്തര പ്രശ്‌നങ്ങളെന്ന് മുസ്ലീം ലീഗ് നേതാവും എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. പ്രശ്‌നങ്ങൾ അവർ തന്നെ പരിഹരിക്കണം. മുന്നണിയിലെ വിഷയമായി കേരളാ കോൺഗ്രസിലെ പ്രശ്‌നങ്ങൽ ഉയർന്നിട്ടില്ല. കെ.എം. മാണിയുമായും പി.ജെ ജോസഫുമായും ഫോണിൽ സംസാരിച്ചു. മുന്നണി ഇടപെടേണ്ട ഘട്ടത്തിൽ ഇടപെടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എൽഡിഎഫിലുമുണ്ട് യുഡിഎഫിന് വിളിക്കാൻ പോന്ന പാർട്ടികൾ.  അവിടെയും വലിയ തർക്കം നടക്കുകയാണ്. പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കും. കാള പെറ്റു എന്ന് കേൾക്കുമ്പോഴേ ആരും കയറെടുക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

teevandi enkile ennodu para