പി.കെ ശശി വിഷയം സി.പി.എമ്മിന്‍റെ ആഭ്യന്തര കാര്യമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പോലീസിൽ പരാതിപ്പെടാനുള്ള സാഹചര്യം പെൺകുട്ടിക്ക് ഉണ്ടായിരുന്നു. പാർട്ടിയിൽ തന്നെ പരാതിപ്പെട്ടത് വ്യത്യസ്തമായി ചിന്തിക്കുന്നത് കൊണ്ടാണ്. തെളിവുണ്ടെങ്കിൽ മാത്രമേ പ്രതിയാവുകയുള്ളൂവെന്നും അല്ലാത്തപക്ഷം ആരോപണ വിധേയനാണെന്നും കാനം രാജേന്ദ്രൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
https://youtu.be/_jv2_Mtyw1E