ലൈംഗിക പീഡന പരാതിയില്‍ സസ്പെന്‍ഷന്‍ ; പി.കെ ശശി വീണ്ടും ജില്ലാ സെക്രട്ടറിയേറ്റില്‍

Jaihind News Bureau
Sunday, December 27, 2020

 

പാലക്കാട് : പി.കെ ശശി എംഎല്‍എയെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റില്‍ തിരിച്ചെടുക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റിയിലാണ് തീരുമാനം. ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയില്‍ ശശിയെ രണ്ട് വര്‍ഷം മുന്‍പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം മേയിലാണ് സിപിഎം തിരിച്ചെടുത്തത്.

2018 നവംബറിലാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയില്‍ പികെ ശശിക്കെതിരേ പാര്‍ട്ടി നടപടിയെടുത്തത്. രണ്ടംഗ കമ്മീഷനെ വെച്ച് പരാതി അന്വേഷിക്കുകയും തീവ്രത കുറഞ്ഞ വിഷയമാണെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.